കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതി ; എട്ടാമത്തെ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയിൽ എട്ടാമത്തെ റോഡിൻ്റെ കുറ്റിയടി നടന്നു. വാർഡ് 10 വേശാല നെല്ലിയോട്ടു വയൽ ഐയ്യൻകുഴിയിൽ കെ.വി സുധാകരൻ എന്നവരുടെ കുടുംബത്തിനാണ് വീട്ടിലേക്ക് വഴി ഒരുങ്ങുന്നത്. ഇതോടെ പഞ്ചായത്തിൽ 17 കുടുംബങ്ങൾക്കാണ് റോഡെന്ന സ്വപ്നം സഫലമാകുന്നത്.

റോഡിനായി 10 സെൻ്റ് ഭൂമി നൽകിയ പി.പി സജീവൻ, കെ.വി അശോകൻ, പൂഞ്ഞേൽ വത്സൻ , പുഞ്ഞേൽ പത്മിനി കുടുംബത്തെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, പഞ്ചായത്തംഗം എം.പി രേവതി, കെ.കെ ഗോപാലൻ, കെ.പ്രിയേഷ് കുമാർ, കെ.സന്തോഷ് കെ.വി പ്രതീഷ്, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 






Previous Post Next Post