കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS & GRC യുടെ ആഭിമുഖ്യത്തിൽ GRC വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ ക്ലാസ് നാളെ ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
CDS ചെയർപേഴ്സൺ പി.റിജിനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യും. സൈക്കോതെറാപ്പിസ്റ്റ് ദീപ അനിൽ ക്ലാസ് നയിക്കും.
