കണ്ണൂർ:-സിപിഐഎം വിപുലീകൃത ജില്ലാ സമ്മേളന ഭാഗമായുള്ള ബഹുജന റാലി ഞായറാഴ്ച കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പകൽ ഒന്ന് മുതലാണ് ഗതാഗത നിയന്ത്രണം. കാസർകോട് നിന്ന് തലശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്നും ഇരിക്കൂർ, ചാലോട് വഴി തലശേരിയിലേക്ക് പോകണം.
പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്ന് മയ്യിൽ, ചാലോട് വഴി കടന്ന് പോകണം.
തലശേരി ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്നും മുണ്ടയാട്, കക്കാട്, പുതിയതെരു വഴി പോകണം.
തലശേരിയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട്, ഇരിക്കൂർ, തളിപ്പറമ്പ് വഴി പോകണം.പകൽ രണ്ട് മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും.
