കണ്ണൂർ :- കണ്ണൂർ സ്വദേശികളായ വ്ളോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി കെ.കാർത്തിക്കിന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ശിവത്തിൽ അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത സംശയിച്ചിരുന്നു. ഇതേ തുടർന്നാണ് കെ.കാർത്തിക്കിന് മേൽനോട്ട ചുമതല നൽകിയത്.
ഒക്ടോബർ 15 നായിരുന്നു അപകടം നടന്നത്. മാഹി പള്ളി പെരുന്നാളിന്റെ റീൽസെടുക്കാനായി പോയ അനൂപും ഷബിറും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നടാൽ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.
