തളിപ്പറമ്പ് :- തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ DYFI പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൈകൊണ്ടും കല്ല് കൊണ്ടും വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാസർഗോഡേക്കുള്ള യാത്രയ്ക്കിടയിലാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.