കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം കളിയാട്ടത്തിൽ IRPC യുടെ മെഡിക്കൽ ഹെൽപ്പ് ഡെസ്ക്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിര ദിവസങ്ങളായ ഒക്ടോബർ 26, 27 തീയതികളിൽ IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെയും കമ്പിൽ ന്യൂമെഡ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്ക് നടത്തുന്നു. 

ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണ് പരിശോധന, ഹെൽത്ത് ചെക്കപ്പ്, പ്രഷർ - ഷുഗർ പരിശോധന എന്നിവ ഉണ്ടായിരിക്കും ആംബുലൻസ് സൗകര്യവും ലഭിക്കും.

Previous Post Next Post