കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശനീശ്വര ദർശനത്തിലെ മുപ്പെട്ട് ശനി തൊഴൽ നാളെ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനി ദോഷമുക്തിക്കായുള്ള തുലാം ശനി തൊഴലിൽ മുപ്പെട്ട് ശനി തൊഴൽ നാളെ ഒക്ടോബർ 24 ന് നടക്കും. രാവിലെ 8 മണി മുതൽ നന്ദനം ഭജൻസ് ചക്കരക്കല്ല് അവതരിപ്പിക്കുന്ന നാമസങ്കീർത്തനവും, തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനവും ഉണ്ടായിരിക്കും.

ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് നീരാഞ്ജനം, ശനിപൂജ, എള്ള് തിരി, നെയ്യ് വിളക്ക്, ഭഗവതിസേവ, കുങ്കുമാർച്ചന, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് തുടങ്ങിയ വിശേഷാൽ വഴിപാടുകൾ സമർപ്പിക്കുന്നതിനും ദർശനം നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 17 ശനി മുതൽ വൃശ്ചിക സംക്രമ ദിനമായ നവംബർ 16 വരെയാണ് ശനിതൊഴൽ നടക്കുക. 

പഴയകാലത്തെ കാർഷിക വിളകളുടെ വ്യാപാര കേന്ദ്രമായിരുന്ന ക്ഷേത്രപ്പറമ്പ് തുലാമാസച്ചന്തകളിൽ വാങ്ങലും വിൽക്കലും ഉത്സവമായി മാറി. ശനീശ്വരനായ ധർമ്മശാസ്താവിന്റെ ദർശനവും ഒപ്പം വ്യാപാരവും ഭക്തജനങ്ങളെ കൂടുതലായി ആകർഷിച്ചു. കാലം മാറിയെങ്കിലും ഭഗവൽ ദർശനത്തിനും നിവേദ്യ അരി സമർപ്പണത്തിനുമായി ഇന്നും നാനാദേശങ്ങളിൽ നിന്ന് ഭക്തരെത്തിച്ചേരുന്നുണ്ട്.

Previous Post Next Post