മയ്യിൽ :- ITM കോളേജ് ഓഫ് ആർട്സ് & സയൻസിന്റെ 2026-27 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കണ്ണൂർ എം.എൽ.എ അഡ്വ. ടി.ഒ മോഹനൻ കോളേജ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ മിസ്റ്റർ മുഹ്സിൻ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷറഫുദ്ദീൻ പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗായകൻ മുഹമ്മദ് അലി ഫൈൻ ആർട്സ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റോസി ആന്റണി, ITM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സിദ്ദിഖ് പി.പി സംസാരിച്ചു.
മാനേജർ പ്രൊഫ. മുനീർ കെ.കെ വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് സമ്മാനദാനം നിർവഹിച്ചു. അപ്സര ഗ്രൂപ്പ് ഓഫ് സൊല്യൂഷൻസ് ഡയറക്ടർ മിസ്റ്റർ സി.കെ അബ്ദുൽ കാദർ, കോളേജ് വൈസ് പ്രിൻസിപ്പൽ മിസ്റ്റർ സുരേഷ് കുമാർ.കെ, ഐ.ക്യു.എ.സി കോർഡിനേറ്റർ അഭിലാഷ് രായരോത്ത്, സ്റ്റാഫ് സെക്രട്ടറി ബിന്ദു പി.ആർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മുഹമ്മദ് ഷഹ്സിൻ അബ്ദുൽ റസാഖ് സി.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ മിസ്റ്റർ സ്റ്റെബിൻ ആന്റണി സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് റിസൽ.പി നന്ദിയും പറഞ്ഞു.
