കൊളച്ചേരി :- KSSPU കൊളച്ചേരി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 'നാം വിരമിച്ചത് ജോലിയിൽ നിന്നാണ്, ജീവിതത്തിൽ നിന്നല്ല' എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.വി യശോദ സംസാരിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.വി വിജയരാഘവൻ, കെ.ജ്യോതി, എം.വി കരുണാകരൻ, എ.പി രമേശൻ, പി.ശശിധരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ ടി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
