'MDMA പിടികൂടിയ കമ്പിൽ ടൗണിലെ കടയുടെ ലൈസൻസ് റദ്ദാക്കണം' ; പഞ്ചായത്ത് പ്രസിഡന്റിന് DYFI നിവേദനം നൽകി
കൊളച്ചേരി :- ലഹരിമരുന്നായ MDMA പിടികൂടിയ കമ്പിൽ ടൗണിൽ പ്രവർത്തിക്കുന്ന ബി.ആർ ലബാൻ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കണമെന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി. മേഖലാ സെക്രട്ടറി അക്ഷയ് കൊളച്ചേരി, മേഖലാ കമ്മിറ്റി അംഗം അഭിജിത്ത്, അഭിനവ്, അർജുൻ പി.സി എന്നിവർ പങ്കെടുത്തു.
