ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് MDMA കണ്ടെത്തി

മ


ലപ്പുറം :- ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽനിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.

എടപ്പാളിൽവെച്ചാണ് സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് - അപകടത്തിൽപ്പെട്ടത്. പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായ പരിശോധനയ്ക്കിടെയാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് പൊതി കണ്ടെത്തി. ഇത് ലഹരിമരുന്നാണെന്ന് ഡോക്ടർക്ക് സംശയം തോന്നി. വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ആശുപത്രിയിലെത്തി. പൊതിയിലുള്ളത് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത്, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.


Previous Post Next Post