അക്ഷജ് പ്രദീപന് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ അനുമോദനം

 


​മയ്യിൽ: -ആന്ധ്രപ്രദേശിൽ വെച്ച് നടന്ന അൽഫാ (ALFA) ജൂനിയർ ബോയ്സ് സൂപ്പർ കപ്പ് 2026 വിജയികളായ ടീമിലെ അംഗമായ അക്ഷജ് പ്രദീപന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നണിയൂർ നമ്പ്രം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.

​ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് കെ. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടി പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. സുനി കൊയിലേരിയൻ, രമേശൻ അരിയേരി തുടങ്ങിയവർ സംസാരിച്ചു. ടി. എം. ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി. സജു പറമ്പിൽ, രാജേഷ് കെ., അബ്ദുൽ ബാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Previous Post Next Post