ഗാന്ധിയൻ ദർശനങ്ങളാണ് സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറ - കെ.സുധാകരൻ MP


മയ്യിൽ :- ഗാന്ധിയൻ ദർശനങ്ങളും വിചാരധാരകളുമാണ് സ്വതന്ത്ര ഭാരതത്തിന്റെ അടിത്തറയെന്നു കെ.സുധാകരൻ എം.പി പ്രസ്താവിച്ചു. ഗാന്ധിജിയുടെ ദർശനങ്ങളും, ആശയങ്ങളും പുതു തലമുറക്ക് പകർന്നു നൽകുന്നതിന് രാഷ്ട്രീയ നേതൃത്വം ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ മയ്യിൽ നടന്ന ഗാന്ധി സന്ദേശ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ.പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കയരളംമൊട്ടയിൽ നടന്ന ചടങ്ങിൽ DCC പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഗാന്ധി സന്ദേശയാത്ര ഫ്ലാഗ് ഓഫ്‌ ഓഫ് ചെയ്തു. നിശ്ചലദൃശ്യങ്ങൾ, ബോധവൽക്കരണ നാടകം, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങിയവ യാത്രയുടെ ഭാഗമായി അണിനിരന്നു. കെ.സി ഗണേശൻ, മൊയ്തീൻകുട്ടി സി.എച്ച് , കെ.സി രാജൻ മാസ്റ്റർ, ശ്രീജേഷ് കൊയിലേരിയൻ, കെ.സി രമണി ടീച്ചർ, പി.വി സന്തോഷ്‌, വിഷ്ണു കടൂർ, ശശിധരൻ കെ.പി, അഡ്വ. കെ.വി മനോജ്‌ കുമാർ, നാസർ കോർളായി തുടങ്ങിയവർ സംസാരിച്ചു. അനീഷ് യു.പി സ്വാഗതവും കെ.പി താജുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post