ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും ; OTP സംവിധാനം ഏർപ്പെടുത്തും, ഏജൻസി ഇടപെടൽ ഒഴിവാക്കും


പത്തനംതിട്ട :- ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. മാറ്റങ്ങൾ നിർദ്ദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇപ്പോൾ ആർക്കും എത്ര മുറികൾ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികൾ ഓൺലൈൻ ആക്കിയത് ഏജൻസികൾ കയ്യടക്കിയിരുന്നു. ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകൾ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയാണ്.

Previous Post Next Post