SFI നേതാക്കൾക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കമ്മറ്റി കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


കണ്ണൂർ :- SFI സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് ആദിൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് സഖാവ് സുജിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഴീക്കോടൻ മന്ദിരത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് സഖാവ് ടി പി ആദർശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പി അലീഷ, ജില്ലാ ജോയിൻ സെക്രട്ടറി സി വി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ജോയൽ തോമസ് സ്വാഗതം പറഞ്ഞു.  സംസ്ഥാന നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂണിറ്റുകളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

Previous Post Next Post