തളിപ്പറമ്പ് :- വാഹനങ്ങൾക്കും യാത്രാക്കാർക്കും ഭീഷണിയായി തളിപ്പറമ്പ് - മുയ്യം റോഡിൽ താഴ്ന്നുകിടന്ന ഇലക്ട്രിക് പോസ്റ്റിലെ കെ-ഫോൺ ലൈൻ സുരക്ഷിതമാക്കി മാതൃകയായി യുവാക്കൾ. റോഡിന് കുറുകെ അപകടകരമായ വിധം താഴ്ന്നുകിടന്ന ലൈൻ കാരണം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻ അപകട സാധ്യത നിലനിന്നിരുന്നു.
ഇതുവഴിയുള്ള ഗതാഗത തടസ്സവും അപകടഭീഷണിയും മനസ്സിലാക്കിയ കൊളച്ചേരി പ്രതിഭ വായനശാലാ അംഗങ്ങളായ ലിജേഷ്, രഗേഷ്, സുധിൻ എന്നിവർ ഇടപെടുകയായിരുന്നു. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും, വാഹനങ്ങൾ നിയന്ത്രിച്ച് സുഗമമായ യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു.


