തിരുവനന്തപുരം :- ഇന്ത്യൻ നിർമിത എസ്എംഎ മരുന്ന് വിൽപ്പനയിൽ പ്രതിപക്ഷ ആരോപണം തള്ളിയും ആരോഗ്യ വകുപ്പിനെ പ്രശംസിച്ചും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ. പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വിലകുറച്ച് വിറ്റതിന് എന്താ കുഴപ്പമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. 12 ദിവസത്തെ മരുന്ന് ആറരലക്ഷം 15000 രൂപയായതാണോ പ്രതിപക്ഷത്തിന് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഈ വിഷയത്തിൽ ആരോഗ്യ മന്ത്രിയെയും വകുപ്പിനേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മരുന്ന് വാങ്ങിയതിൽ 50 കോടി ഇനിയും കൊടുക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ സഭയിൽ പറഞ്ഞു. എസ്എംഎ മരുന്ന് വിലകുറച്ച് തന്നെ നൽകും. മന്ത്രിയായപ്പോ മരുമകളെ കുക്കായി വയ്ക്കുന്ന ശീലമൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി സഭയിൽ വിമർശിച്ചു.
