UPI ഇടപാടുകൾക്ക് MDR ഏർപ്പെടുത്താൻ നീക്കം ; വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് പ്രതിഷേധിച്ചു


മയ്യിൽ :- ഗൂഗിൾപേ, ഫോൺപേ, പേറ്റിയം, തുടങ്ങിയവയിലൂടെ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും MDR എന്ന പേരിൽ പ്രത്യേക സർവ്വീസ് ചാർജ്ജും, GST യും ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വത്തിൽ  തിരുവനന്തപുരം ലോക്ഭവനിലേക്ക് ഒക്ടോബർ 15 ന് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യൂണിറ്റ് പ്രസിഡൻ്റ് പി.പി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. രാജീവ് മാണിക്കോത്ത്, അബ്ദുൽ ഗഫൂർ കെ.പി, ഷറഫുദ്ദീൻ പി.പി, മുസ്തഫ എ.എം എന്നിവർ സംസാരിച്ചു.

Previous Post Next Post