തൃശൂർ: നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് ജനുവരിയില്‍ സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ മീറ്റ് 2027'-ന്റെ (TIECON) മുന്നൊരുക്കമായി തൃശൂർ കിലയില്‍ (KILA) ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
മീറ്റിന്റെ വിജയകരമായ നടത്തിപ്പിനും പ്രാദേശിക സംരംഭകത്വ വികസനത്തിനുമായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും (ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍) സംയുക്തമായി പങ്കെടുത്തു. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ചും പ്രാദേശിക തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും ശില്‍പ്പശാലയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
