തൃശൂര്‍: നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് ജനുവരിയില്‍ സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ മീറ്റ് 2027' (TIECON)-ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂര്‍ കിലയില്‍ (KILA) ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
മേളയുടെ വിജയത്തിനായുള്ള പ്രാദേശികതല ആസൂത്രണവും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയായത്. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് അംഗങ്ങളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും (ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍) ശില്‍പ്പശാലയില്‍ പങ്കെടുത്തു.
