തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027: കിലയിലെ ഏകദിന ശിൽപ്പശാലയിൽ മയ്യിൽ പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു

 


​തൃശൂർ: നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് ജനുവരിയിൽ സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027' (TIECON) ന്റെ മുന്നൊരുക്കങ്ങൾ സജീവമാകുന്നു. മീറ്റിന്റെ ഭാഗമായി തൃശൂർ കിലയിൽ (KILA) സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും (ഇമ്പ്ലിമെന്റ് ഓഫീസർമാർ) പങ്കെടുത്തു.

​പ്രാദേശിക സാമ്പത്തിക വികസനത്തിനും പുതിയ സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജനുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ്‌മെന്റ് മീറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വിദഗ്ധർ പങ്കുവെച്ചു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ