മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് വയോജന കലാമേള നവംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ മയ്യിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് എൻ.വി ശ്രീജിനി അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മൂത്തേടത്ത് മുഖ്യാതിഥിയാകും. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ CEO നിരൂപ് മുണ്ടയാടൻ വിശിഷ്ടാതിഥിയാകും.
