കണ്ണൂർ :- കണ്ണൂർ-കോയമ്പത്തൂർ (16607) കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26 വ്യാഴാഴ്ച ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കിയത്.
നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്. ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അന്നേദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കി. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ - എക്സ്പ്രസ്(07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈ എഗ്മാർ-മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മാർ ട്രെയിനുകളിൽ(16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എന്മോർ-മംഗളൂരു എക്സ്പ്രസിൽ(16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ - എന്മോർ എക്സ്പ്രസിൽ(16160) നവംബർ 22 മുതലുമാണ് ഒരു സ്ലീപ്പർക്ലാസ് കോച്ച് അധികമായി അനുവദിച്ചത്.
