ജിംഖാന യു.എ.ഇ സൂപ്പർ കപ്പ് ’27 ഫുട്ബോൾ ടൂർണമെന്റ് ചെറിയ പെരുന്നാൾ രണ്ടാം ദിനം

 


​ദുബായ്: യു.എ.ഇയിലെ കായികപ്രേമികൾക്ക് ആവേശം പകരാൻ ജിംഖാന യു.എ.ഇ സംഘടിപ്പിക്കുന്ന രണ്ടാമത് 'സൂപ്പർ കപ്പ്' ഫുട്ബോൾ ടൂർണമെന്റ് 2027-ലെ ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം അരങ്ങേറും.

​ജിംഖാന യു.എ.ഇയുടെ നേതൃത്വത്തിൽ നടന്ന സൂപ്പർ കപ്പിന്റെ ആദ്യ പതിപ്പിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്കും ആവേശകരമായ പ്രതികരണങ്ങൾക്കും പിന്നാലെയാണ് രണ്ടാം പതിപ്പായ 'സൂപ്പർ കപ്പ് ’27' ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ടീമുകളുടെ വാശിയേറിയ പോരാട്ടങ്ങൾക്കും ആവേശകരമായ മത്സരങ്ങൾക്കുമാകും ടൂർണമെന്റ് വേദിയാകുക.

​ആരായിരിക്കും അടുത്ത ചാമ്പ്യന്മാർ എന്ന ആകാംക്ഷയോടെ മറ്റൊരു ഫുട്ബോൾ മാമാങ്കത്തിനായുള്ള ഒരുക്കത്തിലാണ് ജിംഖാന കുടുംബവും കായികപ്രേമികളും

Previous Post Next Post