തളിപ്പറമ്പ്: -തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി, ഇൻലാൻഡ് നാവിഗേഷൻ, മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി തളിപ്പറമ്പ് എം.എൽ.എ ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടത് പ്രകാരം 29/10/2026ന് തിരുവനന്തപുരം നിയമസഭയിൽ വെച്ച് അവലോകന യോഗം ചേർന്നു. ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ മണ്ഡലത്തിലെ നിലവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻബഹു : മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
പ്രധാന വിവരങ്ങളും തുകയുടെ കണക്കുകളും:
ബജറ്റ് പദ്ധതികൾ: ഈ വർഷത്തെ ബജറ്റിൽ ഇതിനകം ഉൾപ്പെടുത്തിയ 2 കോടി രൂപ ചെലവുള്ള 3 പ്രധാന പ്രവർത്തികളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതിനുപുറമേ, മണ്ഡലത്തിന്റെ ആവശ്യപ്രകാരം ഏകദേശം 1 കോടി രൂപ അടങ്കൽ തുക വരുന്ന 3 പുതിയ പദ്ധതികൾ കൂടി യോഗത്തിൽ വെച്ച് മന്ത്രി പുതിയതായി അനുവദിച്ചു.
ആകെ തുക: ബജറ്റിൽ ഉൾപ്പെട്ട 2 കോടി രൂപയുടെ പദ്ധതികളും, യോഗത്തിൽ പുതിയതായി അനുമതി ലഭിച്ച 1 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടെ ഏകദേശം 3 കോടി രൂപയുടെ പുതിയ പ്രവർത്തികളാണ് ഈ വർഷം മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
കുടിവെള്ള പ്രശ്ന പരിഹാരം: മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിനും പൈപ്പ് പൊട്ടൽ മൂലമുള്ള ജലതടസ്സത്തിനും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
മണ്ഡലത്തിലെ ജലസേചന-കുടിവെള്ള പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഈ മാസം 12-ാം തീയതി എം.എൽ.എയുടെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ വെച്ച് പ്രത്യേക അവലോകന യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.
