കൊളച്ചേരി :- കൊളച്ചേരി പ്രതിഭ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം കെട്ടിടോദ്ഘാടനവും 30-ാം വാർഷികാഘോഷം നാളെ നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം നടക്കും. സംഘാടകസമിതി ചെയർമാൻ കെ.അനിൽകുമാറിന്റെ അധ്യക്ഷതയിൽ CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സുജിൻ.സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ പ്രഭാഷണം നടത്തും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി മുഖ്യാതിഥിയാകും. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
