എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ - സൗദി സർവ്വീസുകൾ നവംബർ 30 വരെ റദ്ദാക്കി


മട്ടന്നൂർ :- എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-സൗദി അറേബ്യ റൂട്ടിൽ നവംബർ 30 വരെ സർവീസുകൾ റദ്ദാക്കി. റിയാദ് വിമാനത്താവളം ചെറിയ തോതിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ധാരണയായില്ല.

ആഴ്‌ചയിൽ 2 ദിവസമാണ് എയർ ഇന്ത്യ എക്സ‌്പ്രസ് കണ്ണൂർ-റിയാദ് റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ഇൻഡിഗോ ദമാം സർവീസും 30 വരെ റദ്ദാക്കിയിട്ടുണ്ട്. ഒന്നര മാസം മുൻപ് റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ഉണ്ടായതിനെത്തുടർന്ന് റിയാദിലേക്ക് പോയ യാത്രക്കാരുമായി തിരിച്ചെത്തിയിരുന്നു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ