കുറ്റ്യാട്ടൂർ:- സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി '70 പിന്നിടുന്ന കേരളം' എന്ന വിഷയത്തെ ആസ്പദമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.
ഉരുവച്ചാലിൽ നടന്ന ചടങ്ങിൽ കെ.പി. താരേഷ് അധ്യക്ഷത വഹിച്ചു. . വി.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. സംവാദത്തിൽ ഒ. ദാമോധരൻ മാസ്റ്റർ, യു. മുകുന്ദൻ, സുമിത്ര പി., പുഷ്പ കെ., വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിന് പവിത്രൻ കെ.എൻ. സ്വാഗതവും വൈഗ പി. നന്ദിയും പറഞ്ഞു.
തുടർന്ന്, വായനശാല പാട്ടുകൂട്ടം അവതരിപ്പിച്ച കേരളീയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയും അരങ്ങേറി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഫിദാ ഫാത്തിമ, വൈഗ പി., ആദിരാജ് എന്നിവർ വിജയികളാവുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

