കേരളപ്പിറവി ദിനാഘോഷം: '70 പിന്നിടുന്ന കേരളം' വിഷയത്തിൽ സംവാദവും സംഗീതസന്ധ്യയും

 


​കുറ്റ്യാട്ടൂർ:- സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി '70 പിന്നിടുന്ന കേരളം' എന്ന വിഷയത്തെ ആസ്പദമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.

​ഉരുവച്ചാലിൽ നടന്ന ചടങ്ങിൽ കെ.പി. താരേഷ് അധ്യക്ഷത വഹിച്ചു. . വി.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. സംവാദത്തിൽ ഒ. ദാമോധരൻ മാസ്റ്റർ, യു. മുകുന്ദൻ, സുമിത്ര പി., പുഷ്പ കെ., വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിന് പവിത്രൻ കെ.എൻ. സ്വാഗതവും വൈഗ പി. നന്ദിയും പറഞ്ഞു.

​തുടർന്ന്, വായനശാല പാട്ടുകൂട്ടം അവതരിപ്പിച്ച കേരളീയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയും അരങ്ങേറി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഫിദാ ഫാത്തിമ, വൈഗ പി., ആദിരാജ് എന്നിവർ വിജയികളാവുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.



Previous Post Next Post