മയ്യിൽ: വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ സാന്ത്വന സമിതിക്ക്, വിമുക്തഭടനും റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ കേളോത്ത് ബാലകൃഷ്ണനും കുടുംബവും സംഭാവനയായി നൽകിയ മെഡിക്കൽ ഉപകരണങ്ങൾ വായനശാലയ്ക്കുവേണ്ടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഏറ്റുവാങ്ങി.
വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.വി. ദേവദാസൻ അധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ പി. കുഞ്ഞികൃഷ്ണൻ, കേളോത്ത് ബാലകൃഷ്ണൻ, ഇ.പി. രാജൻ, പി.വി. പത്മിനി, കെ. നാരായണൻ, ടി.എൻ. ശ്രീജ, എം.വി. നാരായണൻ എന്നിവർ സംസാരിച്ചു. സമിതി കൺവീനർ എം. മനോഹരൻ സ്വാഗതവും എം.വി. ഓമന നന്ദിയും പറഞ്ഞു.

