യൂത്ത് ലീഗ് പാട്ടയം ശാഖാ യുവോറ ഫെസ്റ്റ് സംഘടിപ്പിച്ചു

പാട്ടയം:- നവംബർ 8 ന് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്   യൂത്ത് ലീഗ് പാട്ടയം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖ യുവോറ ഫെസ്‌റ്റ് സംഘടിപ്പിച്ചു.  

​ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷമ്മാസ് പി.വി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.  

     മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ , കെ എം സി സി പ്രതിനിധി പുളിക്കൽ നൂറുദ്ധീൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് പുളൂക്കൂൽ, ട്രഷറർ ജാബിർ പാട്ടയം, മുസ്‌ലിം  ലീഗ് ശാഖ ജനറൽ സെക്രട്ടറി നാസർ സി.വി, എം.പി കമാൽ, അബ്ദുൽ റഹീം പി.പി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

   യൂത്ത് ലീഗ് ശാഖ ട്രഷറർ നിഷാൽ പി.കെ. പി നന്ദി രേഖപ്പെടുത്തി.

Previous Post Next Post