ചേലേരി :- വളവിൽ ചേലേരിയിലെ രാജ് വിഹാറിൽ പി.വി സുമംഗല ടീച്ചറുടെ 8-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി.
സുമംഗല ടീച്ചറുടെ ഭർത്താവ് പി.പി രാജൻ, മകൾ ലിജിഷ, മരുമകൻ ജിതിൻ, മകൻ ശ്രീകാന്ത്, പേരക്കുട്ടി, മറ്റ് കുടുംബാംഗങ്ങൾ, സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ, ട്രഷറർ പി.വി പവിത്രൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
