പള്ളിക്കുന്ന് :- പള്ളിക്കുന്നിലെ മില്ലുടമ സുമേശൻ തലക്ക് അടിയേറ്റതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. ഞായറാഴ്ച വൈകുന്നേരം വിവാഹ സൽക്കാരത്തിനിടെയുണ്ടായ അടിപിടിയിലാണ് സുമേശന് തലക്ക് പരിക്കേറ്റത്.
തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒളിവിലുള്ള പ്രതികൾക്കായി എ.സി.പി എം.പി ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
