നാറാത്തെ റിട്ട. അധ്യാപകനെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘ് അപലപിച്ചു


മയ്യിൽ :- 78 വയസ്സ് പ്രായമുള്ള റിട്ടയേർഡ് അധ്യാപകനും സാമൂഹ്യ, രാഷ്ട്രീയ മേഖലയിൽ സജ്ജീവ പ്രവർത്തകനുമായിരുന്ന കെ.എൻ നാരായണൻ മാസ്റ്ററെ ബസ് യാത്രക്കിടയിൽ ബസ് ജീവനക്കാർ കാട്ടാമ്പള്ളിയിൽ വെച്ച് ക്രൂരമായി മർദിച്ച് അവശനാക്കി ബസ്സിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മയ്യിൽ ബ്ലോക്ക്‌ പെൻഷനേഴ്‌സ് സംഘ് അപലപിച്ചു.

കുറ്റക്കാരായ ബസ് ജീവനക്കാരെ അധികാരികൾ മാതൃകപരമായി ശിക്ഷിക്കണമെന്നും ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ കറത്ത പ്രകാശനും, സെക്രട്ടറി സി.രമേശനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദുർബലമായ വകുപ്പുകൾ ചുമത്തി, ക്രിമിനലുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് നടപടിയെ അപലപിക്കുകയും ചെയ്തു.
Previous Post Next Post
കൊളച്ചേരി വാർത്തകൾ