കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; ചെസ്സ് മത്സരത്തിൽ നേട്ടവുമായി പ്രായം കുറഞ്ഞ മത്സരാർത്ഥി എ.ഡി ശിവറാം


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ചെസ്സ് മത്സരത്തിൽ ഉജ്ജ്വല വിജയവുമായി പത്താം ക്ലാസ്സ് വിദ്യാർത്ഥി എ.ഡി ശിവറാം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പിൽ സി.എച്ച് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയെ പ്രതിനിധീകരിച്ചാണ് ശിവറാം മത്സരിച്ചത്.

മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു ശിവറാം. നാല് റൗണ്ടുകളിലും വിജയിച്ച് നാല് പോയിന്റുകൾ നേടിയാണ് വിജയിച്ചത്. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ചേലേരി യു.പി സ്കൂളിന് സമീപമാണ് താമസം. ശിവറാമിനെ പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല അനുമോദിച്ചു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ