കുറ്റ്യാട്ടൂർ :- പൊറോളം വാർഡിൽ കളിസ്ഥലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ ജനീഷിന് വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിവേദനം നൽകി.
ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വാർഡ് മെമ്പർ യൂസഫ് പാലക്കൽ അറിയിച്ചു. അഡ്വ അബ്ദുൽ റഷീദ് വി.പി, അമൽ കുറ്റ്യാട്ടൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

