കുറ്റ്യാട്ടൂർ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയിൽ പന്ത്രണ്ടാമത്തെ റോഡിന്റെ കുറ്റിയടി ചടങ്ങ് നടന്നു.



പഴശ്ശി:-കുറ്റ്യാട്ടൂർ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയിൽ പന്ത്രണ്ടാമത്തെ റോഡിന്റെ കുറ്റിയടി ചടങ്ങ് നടന്നു.

വാർഡ് ഒന്നിൽ പഴശ്ശി കണ്ടക്കൈ റോഡിലെ വലിയ പുതിയകത്ത് നഫീസ എന്നവരുടെ കുടുംബത്തിനാണ് ഇതിന്റെ ഭാഗമായി ഒരു ചെറുവാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. ഒമ്പതാം മൈൽ രാമനിവാസിൽ വിമല എ കെ എന്നവരുടെ ഭൂമിയാണ് ഇതിനായി വിട്ടുനൽകിയത്.

ഈ കുടുംബത്തെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ റഹ്‌മാൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡന്റ് എം വി സുശീല, പഞ്ചായത്ത് അംഗം ഷീബ ഇ കെ, കെ അച്യുതൻ, സി കെ പ്രദീപൻ, വാർഡ് വികസന സമിതി കൺവീനർ കെ കെ രാജേഷ് എന്നിവരും നാട്ടുകാരും പങ്കെടുത്തു. ഇതോടെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ 21 കുടുംബങ്ങളുടെ റോഡെന്ന സ്വപ്നം സഫലമായി.

Previous Post Next Post
കൊളച്ചേരി വാർത്തകൾ