കുറ്റ്യാട്ടൂർ :-ശാസ്ത്ര, വിദ്യാഭ്യാസ, കലാ മേഖലകളിലെ മികവിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ച ഗായകനും ശാസ്ത്രലേഖകനുമായ എ.കെ രാമചന്ദ്രനെ കുറ്റ്യാട്ടൂർ പൊറോളത്തെ പ്രദേശവാസികളുടെ യോഗത്തിൽ അനുമോദിച്ചു. അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ച് ജില്ലാതലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച വി.സി ഹരീന്ദ്രൻ നമ്പ്യാരെയും അഭിനന്ദിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പുതുശ്ശേരി വീട്ടിൽ ചേർന്ന പരിപാടിയിൽ ശശീധരൻ മാസ്റ്റർ, മോഹനൻ പുതുശ്ശേരി, എം.വി പ്രഭാകരൻ, മഹേഷ് പൊറോളം, ശ്രീധരൻ, പ്രദീപൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എ.കെ രാമചന്ദ്രനും വി.സി ഹരീന്ദ്രൻ നമ്പ്യാരും മറുപടി പ്രസംഗം നടത്തി.


