KSSPU മയ്യിൽ ബ്ലോക്ക് സാന്ത്വന വേദിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ക്ലാസ് സംഘടിപ്പിച്ചു

 


​മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് സാന്ത്വന വേദിയുടെ ആഭിമുഖ്യത്തിൽ 'സാന്ത്വന പരിചരണം' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ​മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് സാന്ത്വന വേദി ചെയർമാൻ പി.ബാലൻ മുണ്ടോട്ടിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

​'സാന്ത്വന പരിചരണവും സമൂഹവും' എന്ന വിഷയത്തിൽ കൂത്തുപറമ്പ് ഗവ. ആശുപത്രി പാലിയേറ്റീവ് വിഭാഗം നഴ്സ് മിനി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ​കെ.ബാലകൃഷ്ണൻ, കെ.വി യശോദ ടീച്ചർ, സി.കെ ജനാർദ്ദനൻ നമ്പ്യാർ, പി.കെ ഗോപാലകൃഷ്ണൻ, മനോഹരൻ.സി, രാജേന്ദ്രൻ പി.വി, കെ.ജ്യോതി ടീച്ചർ, സി.പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.പി ഉണ്ണികൃഷ്ണൻ സ്വാഗതവും വി.വി വിജയരാഘവൻ നന്ദിയും പറഞ്ഞു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ