പയ്യാവൂർ :- പയ്യാവൂർ സ്വദേശിയെ ഭാര്യയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പയ്യാവൂർ സ്വദേശി ജാൻസി, സുഹൃത്ത് ജോബി ജയിംസ്, എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഇരുവരും അമ്പതിനായിരം രൂപ വീതം പിഴയും അടക്കണം. തോണിപ്പാറക്കൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 2017 നവംബർ 8 നാണു ബാബു കൊല്ലപ്പെട്ടത്. ജാൻസിയും ജോബിയും തമ്മിലുള്ള ബന്ധം എതിർത്തതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് ബാബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്
