പഴയങ്ങാടി:- കേരള മദ്രസ എജുക്കേഷൻ ബോർഡ് പഴയങ്ങാടി വാദി ഹുദ കാമ്പസിൽ നടത്തിയ കണ്ണൂർ നോർത്ത് മേഖലാതല ഖുർആൻ പാരായണ-പ്രസംഗ മത്സരങ്ങളിൽ ചേലേരി മുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് മികച്ച വിജയം.
മത്സരത്തിൽ ചേലേരി മുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ അമൻ ഷമീർ (സീനിയർ പ്രസംഗം), മെഹനാസ് (ജൂനിയർ ഖുർആൻ പാരായണം) എന്നിവർ അതത് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് അർഹത നേടി. കൂടാതെ, ജൂനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ ശീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ മദ്രസ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.
