കുറ്റ്യാട്ടൂർ പൊറോളം അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 



​കുറ്റ്യാട്ടൂർ: പൊറോളം അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഹ്ലാദകരമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. അങ്കണവാടിയിലേക്ക് ആദ്യമായി എത്തിയ കുരുന്നുകളെ മധുരവും കളർ പെൻസിലും ബുക്കുകളും നൽകി സ്നേഹത്തോടെ സ്വീകരിച്ചു.

​ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ സന്നിഹിതരാകുകയും കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.



Previous Post Next Post