ചെറുക്കുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 


​കമ്പിൽ: -ചെറുക്കുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷെമീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ അധ്യക്ഷത വഹിച്ചു.

​എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി. നസീർ കുട്ടികൾക്ക് പഠനോപകരണങ്ങൾ  നൽകി.ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീദേവി മുഖ്യതിഥിയായി പങ്കെടുത്തു.

​ചടങ്ങിന് അങ്കണവാടി ടീച്ചർ ഗായിക പ്രസാദ് സ്വാഗതവും എം.പി. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു





Previous Post Next Post