മയ്യിൽ: -സംസ്ഥാന കായികമേളയിലെയും ബാല ഒളിമ്പിക്സിലെയും മിന്നും വിജയങ്ങളിലൂടെ നാടിന്റെ അഭിമാനമായി മാറിയ കിളിയളത്തെ ഗോപകൃഷ്ണയെ ചിലമ്പൊലി കലാവിദ്യാലയം അനുമോദിച്ചു.
സംസ്ഥാന കായികമേളയിലെ ഇൻക്ലൂസീവ് വിഭാഗത്തിൽ ബോച്ചെ (Bocce) ഇനത്തിൽ സ്വർണമെഡൽ നേടിയതിനും, ബാല ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുമാണ് ആദരം നൽകിയത്.
അനുമോദന ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ടി. പ്രദീപൻ അധ്യക്ഷത വഹിച്ചു. മനോജ് കല്യാട്, രശ്മിറാം കണ്ണൂർ, രവി നമ്പ്രം, ഡാലിയ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു
