മയ്യിൽ ഗ്രാമപഞ്ചായത്ത് 'സ്ത്രീകളും നിയമങ്ങളും' ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2026 - 27  വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി 'സ്ത്രീകളും നിയമങ്ങളും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.സി വിനോദ്കുമാർ  ഉദ്ഘാടനം നിർവഹിച്ചു. IRPC SPC ലീഗൽ കൗൺസിലർ അഡ്വ : ഫാത്തിമ വാഴയിൽ ക്ലാസ്സ്‌ എടുത്തു. 

മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ICDS സൂപ്പർവൈസർ ധന്യ, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു, അങ്കണവാടി ജീവനക്കാർ, ആശവർക്കർമാർ, കുടുംബശ്രീ CDS, ADS അംഗങ്ങൾ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post