യങ് ഡെമോക്രാറ്റ്‌സ് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിന് മട്ടന്നൂരിൽ തുടക്കമായി

 


​മട്ടന്നൂർ: യങ് ഡെമോക്രാറ്റ്‌സ് കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ മട്ടന്നൂർ പാലോട്ടുപള്ളിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. 'ബ്രേക്ക് ദ സൈലൻസ്, ലൗഡ് ഡെമോക്രസി' (Break the silence, Loud democracy) എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വിപുലമായ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.

​യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ജോയിന്റ് കൺവീനർ നഫീസത്തുൽ മിസ്റിയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഏകാധിപത്യം എത്ര ശക്തമാണെങ്കിലും യുവത്വത്തിന്റെ വിപ്ലവവീര്യത്തിന് മുന്നിൽ അത് പരാജയപ്പെടുമെന്ന് അവർ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും യുവതലമുറയെ പൊതുരംഗത്തേക്ക് സജീവമായി കൊണ്ടുവരുന്നതിനും ഈ കാമ്പയിൻ നിർണ്ണായക പങ്കുവഹിക്കുമെന്നും അവർ വ്യക്തമാക്കി.

​യുവജന പ്രതിനിധി റഹാബ് പാലോട്ടുപള്ളിക്ക് ആദ്യ അംഗത്വം നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് അബൂബക്കർ തളിപ്പറമ്പ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബഷീർ പുന്നാട്, മട്ടന്നൂർ മുൻസിപ്പൽ പ്രസിഡന്റ് റിയാസ് കോളാരി, യങ് ഡെമോക്രാറ്റ്‌സ് പേരാവൂർ അസംബ്ലി പ്രസിഡന്റ് ജാബിർ പുന്നാട്, വിം പ്രതിനിധി ഹസീബ ഷക്കീൽ, ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ ഉനൈസ് പി.കെ, സൈനുൽ ആബിദീൻ, സഫീർ വി.എം, സഫുവാൻ സി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലേക്കും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ