മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും മധുരവിതരണവും സംഘടിപ്പിച്ചു.
കോറളായി പാലത്തിനു സമീപം നടന്ന പരിപാടിയിൽ കെ.താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി.എച്ച് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കൊയിലേരിയൻ, പി.പി മൂസാൻ, കെ.ശ്രീജിത്ത്, ഒ.അജയകുമാർ, കെ.സഹദ്, കെ.അഫ്‌സീന, കെ.ഷംന, ഇ.കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
