നടുകുളത്ത് യോഗപരിശീലനത്തിന് തുടക്കമായി

 


​നടുകുളത്ത് സംഘടിപ്പിച്ച യോഗപരിശീലനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയപ്രകാശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ശ്രീ. ജയദേവൻ. വി ചടങ്ങിന് സ്വാഗതം ആശംസിച്ചു.

​സി.ഡി.എസ് മെമ്പർ ശ്രീമതി പുഷ്പജ ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു. ട്രെയിനർ ശ്രീമതി ജിഷ എ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. പ്രദേശത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ