പയ്യന്നൂർ :- പയ്യന്നൂർ മടക്കാംപൊയിലിൽ വാഹനാപകടം. മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ധാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എറണാകുളത്തു നിന്നും വന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.
ഓട്ടോ ഡ്രൈവർ രാഘവനെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രാവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയെ 30 മീറ്ററോളം അടിച്ചു തെറിപ്പിച്ചു. ജീപ്പ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
