കുറ്റ്യാട്ടൂർ:-ഡിവൈഎഫ്ഐ മയ്യില്‍ ബ്ലോക്ക് കമ്മറ്റിയുടെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കമ്മറ്റി അംഗം ഷിബിന്‍ കാനായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി റനില്‍ നമ്പ്രം, പ്രസിഡന്റ് ജിതിന്‍ കെ സി, ട്രഷറര്‍ ജംഷീര്‍ ടി സി എന്നിവര്‍ സംസാരിച്ചു.
25ന് വടുവന്‍കുളത്ത് നിന്ന് പ്രകടനവും താഴെ കാരാറമ്പില്‍ പൊതുയോഗവും നടക്കും.എന്‍ പത്മനാഭൻ (സംഘാടക സമിതി ചെയര്‍മാന്‍), കെ പി രാഹുൽ (കണ്‍വീനര്‍)

